അജിത് കുമാറിന് ഡിവൈഎഫ്‌ഐ വീട് നിര്‍മ്മിച്ച് നല്‍കും

സ്വന്തം ലേഖകന്‍

May 30, 2019 Thu 12:56 AM

കാസര്‍ഗോഡ് : രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരിച്ച  അജിത് കുമാറിന് ഡിവൈഎഫ്‌ഐ വീട് നിര്‍മ്മിച്ചു നല്‍കും.  അജിത്ത് കുമാറിന്റെ കുടുംബം ഇപ്പോള്‍ വാടക വീട്ടിലാണ്  കഴിയുന്നത്  . ഭവന രഹിതരായിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് ബഹുജന പങ്കാളിത്തത്തോടെ വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് നേതൃത്വം നല്‍കിയ യുവജന നേതാവായിരുന്നു അജിത്ത് കുമാര്‍.  ഡിവൈഎഫ്‌ഐ കുമ്ബള ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികെയാണ് അജിത്ത് കുമാര്‍ പുഴയില്‍ മുങ്ങി മരിക്കുന്നത്.  കര്‍ണ്ണാടകയിലെ കല്ലടുക്കയില്‍ നേത്രാവതി പുഴയിലാണ് 16 കാരനായ മനീഷ് കുമാറിനൊപ്പം അജിത്ത് കുമാറും ദുരന്തത്താനിരയായത്.  പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താണ മനീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അജിത്ത് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കോയിപ്പാടിയിലെ തറവാട് വീട്ടില്‍ സ്ഥലപരിമിതികാരണം വാടകവീട്ടില്‍ കുടുംബത്തോടൊപ്പം മാറി താമസിക്കുകയായിരുന്നു അജിത്ത്. 


  • HASH TAGS