അഭിനന്ദനം മാത്രം പോര കേരളത്തിന് ഫണ്ടും വേണം ; തോമസ് ഐസക്ക്

സ്വന്തം ലേഖകന്‍

Apr 14, 2020 Tue 11:45 AM

തുടര്‍ന്നു പോകുന്ന ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ കേരളത്തിന്  അഭിനന്ദനം മാത്രം പോര സാമ്പത്തിക പാക്കേജും വേണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കേരളത്തിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ കേരളത്തിന് സാമ്പത്തിക പാക്കേജുകൂടി വേണമെന്ന് തോമസ് ഐസക്ക് പറഞ്ഞു.ഇങ്ങനെ മുന്നോട്ട് പോവുകയാണെങ്കില്‍ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



താഴെക്കിടയിലുള്ള ജനങ്ങളെ സംരക്ഷിക്കണമെന്ന് മാത്രം പറഞ്ഞാല്‍ പോര അതെങ്ങനെയെന്നും പ്രധാനമന്ത്രി പറയണമെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മയും പറഞ്ഞിരുന്നു. എന്നാല്‍ നാളെ വരുന്ന മാര്‍ഗ രേഖയില്‍ പ്രതീക്ഷയുണ്ടെന്നും പ്രധാനമന്ത്രി കേരളത്തിനായുള്ള സാമ്പത്തിക പക്കേജ് മുന്നോട്ട് വെക്കുമെന്നാണ് പ്രതീക്ഷയെന്നും മേഴ്‌സികുട്ടിയമ്മ പറഞ്ഞു.



കോവിഡ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍  ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയിട്ടുണ്ട്. അടുത്ത ഒരാഴ്ച കടുത്ത ജാഗ്രത വേണം. എന്നാല്‍ ഏപ്രില്‍ 20 ന് ശേഷം രോഗബാധ കുറഞ്ഞ ഇടങ്ങളില്‍  ഉപാധികളോടെ ഇളവ് നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ന് 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ മാര്‍ഗ്ഗ നിര്‍ദേശം നാളെ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 



  • HASH TAGS