സ്വകാര്യ ലാബുകളിലെ സൗജന്യ കോവിഡ് പരിശോധന പാവങ്ങള്‍ക്ക് മാത്രം

സ്വ ലേ

Apr 13, 2020 Mon 09:12 PM

ന്യൂഡല്‍ഹി: സ്വകാര്യ ലാബുകളിലെ കൊറോണ വൈറസ് പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി സുപ്രീം കോടതി ഉത്തരവ്. ഇതോടെ​ സ്വകാര്യ ലാബുകള്‍ക്ക് പരിശോധനക്ക് ഫീസ് ഈടാക്കാനാകും.


രാജ്യത്തെ മുഴുവന്‍ ലാബുകളിലും കോവിഡ് പരിശോധന പൂര്‍ണമായും സൗജന്യമാക്കി ഏപ്രില്‍ എട്ടിനാണ്​ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്​.എന്നാൽ സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്റെ ചെലവ് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. ദാരിദ്ര്യ രേഖക്ക് താഴെ നില്‍ക്കുന്നവര്‍ക്കും (ബിപിഎല്‍) സാമ്പത്തികമായി  പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മാത്രമേ ഇനി സൗജന്യ പരിശോധന ലഭ്യമാകുകയുള്ളു. ഇതിനായി ആയുഷ് ഐഡി കാര്‍ഡും ഹാജരാക്കേണ്ടതുണ്ട്. ബാക്കിയുള്ളവര്‍ പരിശോധനകള്‍ സാധാരണ രീതിയില്‍ നടത്തണമെന്നും കോടതി ഉത്തരവിട്ടു.

  • HASH TAGS
  • #supremecourt
  • #Covid