മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Apr 13, 2020 Mon 06:17 PM

കേരളത്തില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 19 പേര്‍ രോഗമുക്തിയും നേടി. രോഗം ബാധിച്ച രണ്ടുപേര്‍ കണ്ണൂരിലും ഒരാള്‍ പാലക്കാടുമാണ്. ഇതോടെ ആകെ 387 പേര്‍ക്ക് കോവിഡ് ബാധിച്ചു. രണ്ടു പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഒരാള്‍ വിദേശത്തു നിന്നും വന്നതാണ്. ഇപ്പോള്‍ ചികിത്സയിലുള്ളത് 178 പേരാണ്.


വൈറസ് വ്യാപനം പ്രവചിക്കാനാവില്ലെന്നും വിട്ടുവീഴ്ചയില്ലാതെ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


  • HASH TAGS