ഡ്യൂട്ടിക്കിടെ ഒരു ദിവസത്തെ ലീവില്‍ വിവാഹം

സ്വലേ

Apr 13, 2020 Mon 01:27 PM

അലങ്കാരങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെ നടന്ന ഒരു ചടങ്ങ്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ദീപ്തിയും മഞ്ചേരി ചെട്ടിയങ്ങാടി സ്വദേശിയായ സുധീപ് തമ്മിലുള്ള വിവാഹം വളരെ ലളിതമായിരുന്നു. രാവിലെ വീട്ടിലെത്തി സുദീപ് ദീപ്തിക്ക് തുളസി മാലയണിയിച്ചു.ആരോഗ്യപ്രവർത്തകയായ വധു ഒരു ദിവസത്തെ ലീവ് മാത്രം എടുത്താണ് കല്ല്യാണത്തിന് എത്തിയത്.


കൊറോണ കാലത്ത് ഇങ്ങനെയും വിവാഹം നടത്താം കഴിയുമെന്ന് തെളിയിക്കുകയാണ് ഇവർ. വേങ്ങരയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് സുധീപ്.

  • HASH TAGS
  • #Marriage
  • #Covid