കോവിഡ് 19 : പൗരൻമാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി യു.എ.ഇ

സ്വലേ

Apr 13, 2020 Mon 08:51 AM

ലോകമാകെ കൊറോണ പടരുന്ന സാഹചര്യത്തിൽ  നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി യു.എ.ഇ. പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നാണ് മുന്നറിയിപ്പ്. യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ്  മുന്നറിയിപ്പുമായി ഇന്നലെ രംഗത്തു വന്നത്. പൗരൻമാരെ കൊണ്ടുപോയില്ലെങ്കിൽ രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്മെന്റ് ക്വാട്ട വെട്ടിക്കുറക്കുമെന്നാണ് യു.എ.ഇ വ്യക്തമാക്കുന്നത്.

  • HASH TAGS