കോവിഡ് ബാധിതനായ കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

സ്വന്തം ലേഖകന്‍

Apr 12, 2020 Sun 05:47 PM

കോവിഡ് ബാധിതനായ കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശിയായ പ്രദീപ് സാഗര്‍ (41) ആണ് മരിച്ചത്. എന്നാല്‍ വേണ്ട വിധത്തിലുള്ള ചികിത്സ കിട്ടാതെയാണ് ഇദ്ദേഹം മരിച്ചതെന്ന സുഹൃത്തുക്കള്‍ പറയുന്നു. ടാക്‌സി ഡ്രൈവറായ ഇയാള്‍ക്ക് രോഗ ലക്ഷണമുണ്ടെങ്കിലും ആശുപത്രിയില്‍ പോയിരുന്നില്ല പിന്നീട് കോവിഡ് ആണോ എന്ന സംശയത്താല്‍ ടെസ്റ്റ് ചെയ്‌തെങ്കിലും കോവിഡ് അല്ല എന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് നടത്തിയ ടെസ്റ്റിലാണ് കോവിഡ് വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. 

  • HASH TAGS