യുഎഇയില്‍ 376 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വ ലേ

Apr 11, 2020 Sat 08:48 PM

യുഎഇയില്‍ ഇന്ന് 376 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ബാധമൂലം 4 പേര്‍ മരിച്ചതായും അധികൃതര്‍ പറഞ്ഞു. എന്നാല്‍ കോവിഡ് ബാധിച്ച 170 ആളുകള്‍ രോഗമുക്തരായതായും അധികൃതര്‍ അറിയിച്ചു.


ഇതോടെ യുഎഇയിലെ രോഗ ബാധിതരുടെ എണ്ണം 3736 ആയി. ഇതുവരെ കോവിഡ് വൈറസ് ബാധമൂലം 20 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ദിവസേന കോവിഡ് വൈറസ് ബാധിതരുടെ എണ്ണം യുഎഇയില്‍ വര്‍ധിച്ചു വരികയാണ്. എന്നാല്‍ 588 പേര്‍ ഇതുവരെ രോഗബാധയില്‍ നിന്നും മുക്തരായി എന്നുള്ളത് ആശ്വാസവും നല്‍കുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത എല്ലാ കേസുകള്‍ക്കും വേണ്ട രീതിയിലുള്ള ചികിത്സ നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.


  • HASH TAGS