ഈസ്റ്ററും വിഷുവുമാണ് വരുന്നത്, ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണം : മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Apr 11, 2020 Sat 07:01 PM

കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈസ്റ്റര്‍ വിഷു എന്നീ ആഘോഷങ്ങള്‍ ആണ് വരുന്നത്. നിരവധി പേര്‍ കൂട്ടംകൂടി സാധനങ്ങള്‍ വാങ്ങാന്‍ വരുന്നതായി ശ്രദ്ദയില്‍ പെട്ടിട്ടുണ്ടെന്നും ഈ പ്രവണത ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  രാജ്യം ഒട്ടാകെ ലോക്ക് ഡൗണില്‍ ആയ സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 


സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല സമ്പര്‍ക്കം മൂലമാണ് നിലവില്‍ രോഗം പടര്‍ന്നത്. പക്ഷേ ആശ്വാസത്തിനുള്ള സമയമായിട്ടില്ല, നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.


  • HASH TAGS
  • #pinarayivjayan
  • #coronavirus
  • #pressmeet