ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണ

സ്വന്തം ലേഖകന്‍

Apr 11, 2020 Sat 03:27 PM

രാജ്യത്ത് ലോക്ക് ഡൗണ്‍  നീട്ടാന്‍ ധാരണ. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചയിലാണ് ധാരണയായത്. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. 


ഒറ്റതവണ കൊണ്ട് ലോക്ക് ഡൗണ്‍ മാറ്റാന്‍ കഴിയില്ല ഘട്ടം ഘട്ടമായി മാത്രമാണ് ലോക്ക് ഡൗണ്‍ ഒഴിവാക്കുക എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഔദ്യോഗികമായി പ്രധാനമന്ത്രി അറിയിക്കും. ഇന്ന് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ സാധ്യത.  • HASH TAGS
  • #pinarayivjayan
  • #modi
  • #Covid19
  • #lockdown