ആദ്യ ശമ്പളം വാങ്ങി മടങ്ങവെ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

സ്വലേ

Apr 11, 2020 Sat 02:19 PM

കുന്നംകുളം: ആദ്യ ശമ്പളം വാങ്ങി മടങ്ങവെ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം.കുന്നംകുളം താലൂക്ക് ആശുപത്രിയിലെ  കൊവിഡ് ഐസൊലേഷൻ വാർഡിലെ താത്കാലിക നഴ്‌സ് ആയിരുന്ന ആഷിഫ്(23) ആണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുഇന്നലെ ഉച്ചയോട് കൂടിയായിരുന്നു അപകടം.അവണൂർ- മെഡിക്കൽ കോളജ് റോഡ് വെളപ്പായയിലായിരുന്നു സംഭവം. ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മുളങ്കുന്നത്തുകാവില്‍നിന്ന് അവണൂര്‍ ഭാഗത്തേക്ക് അരി കയറ്റിപ്പോയ ലോറിയുടെ പിന്‍ചക്രത്തിനടിയിലേയ്ക്ക് നിയന്ത്രണംവിട്ട ബൈക്ക് കയറിപ്പോയി.


ഗുരുതരമായി പരിക്കേറ്റ ആഷിഫിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  • HASH TAGS
  • #Covid19