കോവിഡ് ; ഔദ്യോഗിക വിവരങ്ങള്‍ അറിയാന്‍ ടെലഗ്രാം ചാനല്‍ ആരംഭിച്ച് കേന്ദ്രം

സ്വലേ

Apr 11, 2020 Sat 11:24 AM

ന്യൂഡല്‍ഹി: കോവിഡിനെ   കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാജ വാർത്തകളും  സന്ദേശങ്ങളും പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളിലേക്ക് കൃത്യമായ വിവരങ്ങള്‍ എത്തിക്കാൻ   കേന്ദ്ര സര്‍ക്കാര്‍  ടെലഗ്രാമില്‍ ഔദ്യോഗിക ചാനല്‍ തുടങ്ങിയിരിക്കുന്നു. MyGov CoronaNewsdesk എന്ന ചാനലില്‍ നിന്നും മൊബൈല്‍ വഴിയും ഡെസ്‌ക്ക്‌ടോപ്പിലൂടെയും വിവരങ്ങള്‍ അറിയാം.


കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍,  ശുചിത്വത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ ലഭിക്കും.


കോവിഡ് 19 വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വിവിധ സംരംഭങ്ങളെ കുറിച്ചിള്ള കൃത്യമായ വിവരങ്ങള്‍ ഈ ചാനലിലൂടെ ലഭിക്കുന്നതാണ്.

  • HASH TAGS
  • #india
  • #kerala
  • #Covid
  • #Telegram