കണ്ണൂരില്‍ കൊറോണ ബാധിച്ച്‌ മാഹി സ്വദേശി മരിച്ചു

സ്വന്തം ലേഖകന്‍

Apr 11, 2020 Sat 10:06 AM

കണ്ണൂർ ; കൊവിഡ് 19 വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


കൊവിഡ് ലക്ഷങ്ങളെ തുടര്‍ന്നു മഹറൂഫിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണു രോഗം സ്ഥിരീകരിച്ചത്.  ഹൃദ്രോഗത്തോടൊപ്പം ന്യൂമോണിയ കൂടി ബാധിച്ച മഹറൂഫ് പരിയാരത്ത് പ്രവേശിപ്പിക്കപ്പെട്ട മുതല്‍ വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച രാവിലെ 7.40ഓടെയാണ് മരിച്ചത്.

  • HASH TAGS
  • #kannur
  • #mahi