7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Apr 10, 2020 Fri 06:38 PM

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ക്കോട് 3 പേര്‍ക്കും കണ്ണൂരില്‍ 2 പേര്‍ക്കും മലപ്പുറത്ത് 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപ്പെട്ടത്. ബാക്കി രണ്ടുപേര്‍ നിസാമുദ്ധീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ ആകെ 364 പേര്‍ക്ക് രോഗം ബാധിച്ചു. എന്നാല്‍ ഇന്ന് 27 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.   • HASH TAGS