ഏഷ്യ കപ്പ് 2020: പാക്കിസ്ഥാനില്‍, ഇന്ത്യ പങ്കെടുക്കുന്നത് സംശയത്തില്‍

സ്വ ലേ

May 29, 2019 Wed 07:01 PM

ഏഷ്യ കപ്പ് 2020ന്റെ ആതിഥേയര്‍ പാക്കിസ്ഥാന്‍ ആകുമെന്ന് അറിയിച്ച്‌ എസിസി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍         ഇന്ത്യ  മത്സരങ്ങള്‍ക്കായി പാക്കിസ്ഥാൻ  സന്ദര്‍ശിക്കുമെന്നത് അസാധ്യമായതിനാല്‍ ഇന്ത്യയുടെ പങ്കാളിത്തം ടൂര്‍ണ്ണമെന്റിലുണ്ടാകില്ലെന്നാണ്  ലഭിയ്ക്കുന്ന വിവരം. 2020ലെ ഏഷ്യകപ്പ് ഫോര്‍മാറ്റ് ടി20 ആയിരിക്കുമെന്നും സിംഗപ്പൂരില്‍ നടന്ന എസിസി മീറ്റിംഗില്‍ തീരുമാനം എടുത്തിട്ടുണ്ട്. 

ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനു തൊട്ട് മുമ്പുള്ള  ടൂര്‍ണ്ണമെന്റായതിനിലാണ് ഈ ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചത്. നിലവിലെ ചാമ്ബ്യന്മാരായ   ഇന്ത്യ പങ്കെടുക്കുമോ എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്.

  • HASH TAGS
  • #sports