കൊറോണ ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റിൽ

സ്വന്തം ലേഖകന്‍

Apr 09, 2020 Thu 11:30 AM

തിരുവനന്തപുരം : കൊറോണ  വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍​ഗോഡ് പാഡി സ്വദേശി സമീര്‍ എന്നയാളെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാര്‍ ഐ പി എസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്റ്റ് ചെയ്തത്.


കൊറോണ വൈറസുമായി ബന്ധപ്പെട്ട്   സെലിബ്രിറ്റികളെയും,വിഐപികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .ഇയാൾക്കെതിരെ ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 

 

  • HASH TAGS
  • #corona