കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീട് ആക്രമിച്ച സംഭവം; കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Apr 08, 2020 Wed 09:10 PM

പത്തനംതിട്ട: കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിനു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.കോയമ്പത്തൂരില്‍ നിന്നും എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.


നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അച്ഛന് നേരെയും വധഭീക്ഷണി ഉണ്ടായിരുന്നു. ഇതില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് വീടിനു നേരെ ആക്രമണം നടത്തിയത്.സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും ഇവര്‍ക്കെതിരെ  നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി

  • HASH TAGS
  • #pinarayi
  • #chiefminister
  • #Covid19