യുഎഇയില്‍ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Apr 08, 2020 Wed 08:52 PM

യുഎഇയില്‍ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ യുഎഇയില്‍ 2659 പേര്‍ക്ക് കോവിഡ് വൈറസ് ബാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അനുദിനം വൈറസ് ബാധിതരുടെ എണ്ണം യുഎഇയില്‍ വര്‍ധിക്കുകയാണ്. 12 പേര്‍ ഇതിനോടകം കൊറോണ വൈറസ് കാരണം മരണപ്പെട്ടു. എന്നാല്‍ ഇന്ന് 53 പേര്‍ക്ക് രോഗം സുഖമായത് യുഎഇയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നു. ഇതോടെ 239 പേര്‍ക്ക് രോഗം സുഖമായി. രാജ്യത്ത് ഉടനീളം 53,9095 ടെസ്റ്റുകള്‍ നടത്തി.ഇതോടെപ്പം തന്നെ രോഗ ബാധ സംശയമുള്ളവര്‍ക്ക് കോവിഡ് ടെസ്റ്റിംഗ് സെന്റെറായ അല്‍ നാസര്‍ ക്ലബില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 6.30 വരെ കോവിഡ് ബാധയുണ്ടോ എന്ന്  സൗജന്യമായി പരിശോധിക്കാം. സെന്ററില്‍ പ്രവേശിക്കാതെ തന്നെ കാറിലിരുന്ന് 5 മിനിട്ടു കൊണ്ട് പരിശോധിക്കാം. 48 മണിക്കൂറിനുള്ളില്‍ റിസള്‍ട്ടും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. കോവിഡ് വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ നിരവധി സുരക്ഷാ പ്രവര്‍ത്തനങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.


  • HASH TAGS