'അച്ഛന്‍ ഉണ്ടായിരുന്നെങ്കിലും ഇത് ചെയ്‌തേനെ' ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം നല്‍കി ഒഎന്‍വിയുടെ കുടുംബം

സ്വന്തം ലേഖകന്‍

Apr 08, 2020 Wed 07:04 PM

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഒഎന്‍വിയുടെ കുടുംബം. ഒഎന്‍വിയുടെ പേരില്‍ കിട്ടിയ റോയലിറ്റി തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബം നല്‍കിയത്. തുകയ്ക്കൊപ്പം ഒരു കത്തില്‍ 'അച്ഛന്‍ ഉണ്ടായിരുന്നെങ്കിലും ഇത് ചെയ്തേനെ' എന്ന് മകന്‍ രാജീവ് പറഞ്ഞു. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിക്കെയാണ് ഇതറിയിച്ചത്.


പല പ്രമുഖരും സംഘടനകളുമൊക്കെ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇതിനോടപ്പം തെന്നിന്ത്യന്‍ താരം അല്ലു അര്‍ജ്ജുനും 25 ലക്ഷം രൂപ കേരളത്തിനു നല്‍കി. എന്ത് സഹായത്തിനും അദ്ദേഹം കൂടെ ഉണ്ടെന്ന് അല്ലു അര്‍ജ്ജുന്‍ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • HASH TAGS
  • #pinarayivjayan
  • #toknews
  • #Covid19
  • #onvkurup