മുംബൈയില്‍ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍

Apr 08, 2020 Wed 06:06 PM

മുംബൈ: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍  . ഒരു കാരണവശാലും മാസ്‌ക് ധരിക്കാതെ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ഐപിസി സെക്ഷന്‍ 188 പ്രകാരമുള്ള ശിക്ഷ ലഭിക്കും. വീട്ടില്‍ നിര്‍മ്മിച്ച മാസ്‌കുകളും ധരിക്കാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ പറയുന്നു.  തെരുവ്, ആശുപത്രി, ഓഫീസ്, മാര്‍ക്കറ്റ് എന്നിങ്ങനെ എല്ലാ പൊതുഇടങ്ങളിലും എന്ത് ആവശ്യത്തിനായി വരുന്നവരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നാണ് മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.  

  • HASH TAGS
  • #mumbai
  • #Covid19