ഇട്ടിമാണിയിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു

സ്വ ലേ

May 29, 2019 Wed 06:37 PM

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതരായ ജോജു , ജിബി എന്നിവര്‍ സംവിധാനം ചെയ്യുന്ന ഇട്ടിമാണി ഫ്രം ചൈനയിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, സലിം കുമാര്‍, അരിസ്റ്റോ സുരേഷ് എന്നിവര്‍ ഒരുമിച്ചുള്ള ലൊക്കേഷന്‍ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്. ഹരീഷ് കണാരന്‍, ജോണി ആന്റണി രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ഹണി റോസാണ് ചിത്രത്തിലെ നായിക. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.  ഇട്ടിമാണിയിലെ  ലാലേട്ടന്റെ മാർഗം കളി ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു. 

  • HASH TAGS
  • #ITTIMANI