ഒരോ കമ്മ്യൂണിറ്റി കിച്ചണിലേക്കും 500 കിലോ അരിയും പയറുവര്‍ഗ്ഗങ്ങളും എത്തിക്കും : രാഹുല്‍ ഗാന്ധി എംപി

സ്വന്തം ലേഖകന്‍

Apr 07, 2020 Tue 08:26 PM

കല്‍പ്പറ്റ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയും ഭക്ഷണം ലഭിക്കാത്തവര്‍ക്ക് വേണ്ടിയും നടത്തുന്ന വയനാട്ടിലെ ഓരോ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കും 500 കിലോ അരിയും പയറുവര്‍ഗ്ഗങ്ങളും എംപി രാഹുല്‍ ഗാന്ധി എത്തിക്കും. 13 മെട്രിക് ടണ്‍ അരിയും അവശ്യ സാധനങ്ങളുമാണ് എംപി വയനാട്ടിലേക്ക് പ്രഖ്യാപിച്ചത്.


ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനം വയനാടിന് ഏറെ ആശ്വാസകരമാണ്. എംപി യുടെ പ്രഖ്യാപനം ജില്ലാ കളക്ടര്‍ ഡോ : അദീല അബ്ദുള്ള വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.




  • HASH TAGS
  • #rahulgandhi
  • #coronavirus
  • #Covid19
  • #wayanadmp