അടിസ്ഥാനമില്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചാല്‍ 3 വര്‍ഷം വരെ ജയില്‍ ശിക്ഷ

സ്വന്തം ലേഖകന്‍

Apr 07, 2020 Tue 07:26 PM

വ്യാജ വാര്‍ത്തകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചാല്‍ 3 വര്‍ഷം വരെ ജയില്‍ ശിക്ഷ.  കൊറോണക്കാലത്ത് വൈറസുപോലെ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ തലവേദനയാവുകയാണ് വ്യാജ വാര്‍ത്തകള്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും 3 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസറ്റിലൂടെ അറിയിച്ചു.


നിങ്ങള്‍ക്ക് ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍ വകുപ്പില്‍ https://www.facebook.com/AntiFakeNewsDivisionKerala/ എന്ന ഫേസ്ബുക് പേജിലൂടെയോ +91 9496003234 എന്ന ഫോണ്‍നമ്പരിലൂടെയോ പരാതിപ്പെടാം എന്നും മുഖ്യമന്ത്രി അറയിച്ചു.


  • HASH TAGS