കുവൈത്തില്‍ ഇന്ന് 78 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Apr 07, 2020 Tue 04:43 PM

കുവൈത്ത് : കുവൈത്തില്‍ ഇന്ന് 59 ഇന്ത്യക്കാരടക്കം 78 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 743 ആയി . 


കൊറോണ പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതു അവധി ഏപ്രില്‍ 26 വരെ നീട്ടുകയും നിലവിലുള്ള കര്‍ഫ്യൂ സമയം വൈകീട്ട് 5 മണി മുതല്‍ കാലത്ത് 6 മണി വരെ നീട്ടുന്നതിനും  മന്ത്രിസഭാ യോഗത്തില്‍ തീരുമാനം എടുത്തു.

 

  • HASH TAGS
  • #kuwait