മുംബൈയിൽ ഡോക്ടർമാർക്കും മലയാളി നഴ്സുമാർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വലേ

Apr 06, 2020 Mon 11:33 AM

മുംബൈ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ  ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ്  സ്ഥിരീകരിച്ചു.


സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികൾ അടക്കമുള്ള നഴ്സുമാർക്കും ഡോക്ടർമാർക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഡോക്ടർമാരും നഴ്സുമാരുമായി 53 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 46 പേരും മലയാളി നഴ്സുമാരാണ്. ബാക്കിയുള്ളവരിൽ മൂന്ന് പേർ ഡോക്ടർമാരാണ്.

  • HASH TAGS
  • #Covid19