കെവിന്‍ കേസ്: എസ്.ഐയെ തിരിച്ചെടുത്തതിനെതിരെ കുടുംബം രംഗത്ത്

സ്വ ലേ

May 29, 2019 Wed 05:59 PM

 കോട്ടയം: കെവിന്‍ കേസില്‍ ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ എം.എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം രംഗത്ത്.  കെവിന്‍ കൊല്ലപ്പെടാന്‍ പ്രധാന കാരണം ഗാന്ധിനഗര്‍ എസ്.ഐയുടെ ഇടപെടലുകളാണ് . എസ്.ഐ എം.എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു

  • HASH TAGS
  • #kevin