ദുബായില്‍ മരിച്ച ബംഗ്ലാദേശ് സ്വദേശിയുടെ മരണകാരണം കോവിഡ് ബാധയെന്ന് അറിഞ്ഞത് പിന്നീട്

സ്വന്തം ലേഖകന്‍

Apr 04, 2020 Sat 10:31 PM

ദുബായില്‍ ഇന്ന് മരിച്ച ബംഗ്ലാദേശ് സ്വദേശി മഹ്ബുള്‍ അലാം (52) ന്റെ മരണ കാരണം കോവിഡ് വൈറസാണെന്ന് അറിഞ്ഞത് പിന്നീട്. നെഞ്ചുവേദനയെ തുടര്‍ന്ന് സാധാരണ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിയതായിരുന്നു ഇയാള്‍.എന്നാല്‍ 11 ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഇദ്ദേഹം മരിച്ച ശേഷമുള്ള റിപ്പോര്‍ട്ടിലാണ് കോവിഡ് ബാധയെന്ന് അറിയുന്നത്. അലാമിന് ഹൃദയ സംബന്ധമായ രോഗമാണെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കരുതിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. യുഎഇ കേന്ദ്രീകരിച്ചുള്ള പ്രമുഖ മാധ്യമമാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച വ്യക്തിയുടെ കുടുംബത്തോട് പുറത്തിറങ്ങരുതെന്നും സമൂഹമായി ഇടപഴകരുതെന്നും മുന്‍കരുതലെടുക്കണമെന്നും യുഎഇ സര്‍ക്കാര്‍ അറിയിച്ചു.


  • HASH TAGS
  • #uae
  • #Covid19
  • #bangaladesh
  • #coronavictim