കോവിഡ് 19 ; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കും

സ്വലേ

Apr 04, 2020 Sat 08:00 PM

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും  പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.


രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്നും ഡിജിപി മുന്നറയിപ്പ് നല്‍കി.


വ്യാജ  വാര്‍ത്തകള്‍ തയാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയതായും ഡിജിപി വ്യക്തമാക്കി.ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

  • HASH TAGS
  • #Covid19

LATEST NEWS