കൂട്ടം കൂടുന്നത് മനസ്സിലാക്കാന്‍ ഡ്രോണ്‍ ക്യാമറകള്‍ സഹായമാക്കി പോലീസ്

സ്വന്തം ലേഖകന്‍

Apr 03, 2020 Fri 10:37 PM

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടിക്കാന്‍ ഡ്രോണ്‍ ക്യാമറകള്‍ സഹായമാക്കി പോലീസ്.നിയന്ത്രണങ്ങള്‍ മറികടന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനാണ് കഴിഞ്ഞ ഏതാനും ദിവസമായി പോലീസ് ഡ്രോണ്‍ ഉപയോഗിച്ചുവരുന്നത്. ജനം കൂട്ടംകൂടുന്നതും വാഹനങ്ങളുടെ നീക്കവും മനസിലാക്കാന്‍ ഡ്രോണില്‍ നിന്നുളള ദൃശ്യങ്ങള്‍ പോലീസിന് ഏറെ സഹായകമായി എന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ തീരദേശങ്ങളുടെ നിരീക്ഷണത്തിനും ഡ്രോണ്‍ ഉപയോഗിച്ചുവരുന്നു.കേരള പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ വിവിധ ഡ്രോണ്‍ അസോസിയേഷനുകളുമായി ചേര്‍ന്നാണ് നിരീക്ഷണം നടത്തുന്നത്. 300 ല്‍ പരം ഡ്രോണുകളാണ് ഇതിനായി പോലീസ് ഉപയോഗിച്ചു വരുന്നത്. കൂട്ടം കൂടുന്നവരെ മനസ്സിലാക്കി പിന്തിരിപ്പിക്കാന്‍ ഈ സംവിധാനം ഏറെ സഹായമാണ്. 


  • HASH TAGS