ജനങ്ങള്‍ വിശന്ന് ഇരിക്കരുത് : എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കി കെജരിവാൾ

സ്വന്തം ലേഖകന്‍

Apr 03, 2020 Fri 08:18 PM

ഡല്‍ഹിയില്‍ ആരും വിശന്ന് ഇരിക്കരുതെന്ന് എംഎല്‍എമാരോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എംഎല്‍എമാരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തുകയായിരുന്നു അദ്ദേഹം. ഗവണ്‍മെന്റ് നല്‍കുന്ന എല്ലാ സൗകര്യങ്ങളും ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. എല്ലാവര്‍ക്കും നല്‍കുന്ന സൗജന്യ റേഷന്‍ കൃത്യമായ അളവില്‍ ഗുണമേന്മയോടെ ലഭിക്കുന്നുണ്ടോ എന്നും ഉറപ്പാക്കണമെന്ന് കെജരിവാള്‍ എംഎല്‍എമാരോട് പറഞ്ഞു.


ജനങ്ങളില്‍ ആരെങ്കിലും പട്ടിണി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വേണ്ട വിധത്തില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കണെമെന്നും കെജരിവാള്‍ നിര്‍ദ്ദേശം നല്‍കി. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും റേഷന്‍ ഉറപ്പാക്കാനും കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനും വേണ്ടവിധത്തില്‍ സഹായിക്കാനും അദ്ദേഹം പറഞ്ഞു.


  • HASH TAGS
  • #DELHI
  • #aravindkejarival