കോവിഡിനെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി

സ്വലേ

Apr 03, 2020 Fri 09:36 AM

ന്യൂഡല്‍ഹി: കോവിഡിനെ   നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് എന്ന  അന്ധകാരത്തെ പരാജയപ്പെടുത്താൻ  പ്രകാശം ചൊരിയേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ നമ്മൾ ഒറ്റയ്ക്കല്ലെന്നും 130 കോടി ജനങ്ങൾ ഒരുമിച്ചാണ് പോരാടുന്നതെന്നും മോദി പറഞ്ഞു.ഈ വരുന്ന ഏപ്രിൽ 5 ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് നേരം  എല്ലാവരും വീടുകളിലെ ലൈറ്റുകൾ അണയ്ക്കണം.


പകരം വീടിന് മുന്നിലോ ബാൽക്കണിയിലോ മെഴുകുതിരി, മൊബൈൽ വെളിച്ചം ഉപയോഗിച്ച് പ്രകാശം പരത്തണം. ആരും ഒറ്റയ്ക്കല്ല എന്ന് ആ പ്രകാശത്തിൽ  നമുക്ക് തെളിയിക്കമെന്നും മോദി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

  • HASH TAGS
  • #naredramodi