അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 6000 കടന്നു

സ്വന്തം ലേഖകന്‍

Apr 03, 2020 Fri 09:19 AM

വാഷിങ്ടണ്‍: അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 6000 കടന്നു. രോഗബാധിച്ചവരുടെ എണ്ണം രണ്ടരലക്ഷത്തിലേറെയായി. അതേസമയം 781 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മരിച്ചത്.


കൊറോണ വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍  എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുള്ള പൗരന്മാരെ തിരികെയെത്തിക്കുന്ന നടപടികളാരംഭിച്ചതായും ട്രംപ്  അറിയിച്ചു.


 

  • HASH TAGS
  • #america
  • #Covid