യുഎസില്‍ രണ്ടാഴ്ചക്കിടെ തൊഴില്‍ നഷ്ടമായത് 10 മില്ല്യണ്‍ ആളുകള്‍ക്ക്

സ്വന്തം ലേഖകന്‍

Apr 02, 2020 Thu 09:27 PM

ഞെട്ടിക്കുന്ന വേഗത്തില്‍ അമേരിക്കയുടെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയില്‍ അമേരിക്കയില്‍ ജോലി നഷ്ടമായത് 10 മില്ല്യണ്‍ ആളുകള്‍ക്കാണെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ചെറിയ കാലയളവിലെ ഈ വലിയ നിരക്ക്. പെട്ടെന്നുള്ള തൊഴിലില്ലായ്മയ്ക്ക് പല കാരണങ്ങളാണ്.


കൊറോണ വൈറസിന്റെ വ്യാപനം വലിയ പ്രതിസന്ധിയാണ് സാമ്പത്തിക മേഖലകളില്‍ ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ ലോക്ക് ഡൗണിന്റെ ഭാഗമായി അവശ്യ സര്‍വ്വീസുകള്‍ മാത്രമെയുള്ളു. മറ്റ് എല്ലാ തൊഴില്‍ മേഖലകളും താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ തൊഴില്‍ രഹിതര്‍ക്കായി അമേരിക്കന്‍ ഗവണ്‍മെന്റ് കഴിഞ്ഞ ആഴ്ച പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
  • HASH TAGS