കോണ്‍ഗ്രസ് ഈ സമയത്തും നിസ്സാര രാഷ്ട്രീയം കളിക്കുകയാണെന്ന് അമിത് ഷാ

സ്വന്തം ലേഖകന്‍

Apr 02, 2020 Thu 09:01 PM

ന്യൂഡല്‍ഹി : രാജ്യം കെറോണ ഭീതിയില്‍ നില്‍ക്കുമ്പോഴും കോണ്‍ഗ്രസ് നിസ്സാര രാഷ്ട്രീയം കളിക്കുകയാണെന്ന്  അമിത് ഷാ. അവര്‍ രാജ്യത്തിന്റെ താത്പര്യത്തിനു വേണ്ടി നില്‍ക്കേണ്ട സമയം അതിക്രമിച്ചെന്നും അമിത് ഷാ പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൊറോണയെ നേരിടുകയാണെന്നും 130 കോടി ജനങ്ങള്‍ ഒറ്റ കെട്ടായി കോവിഡിനെ പ്രതിരോധിക്കുകയാണെന്നും ഈ സമയത്താണ് കോണ്‍ഗ്രസ് നിസ്സാര രാഷ്ട്രീയം കളിക്കുന്നതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഷാ ട്വിറ്ററില്‍ കുറിച്ചു. 


ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചത്.   • HASH TAGS