രാഹുൽ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരം; ലാലു പ്രസാദ് യാദവ്

സ്വ ലേ

May 28, 2019 Tue 10:38 PM

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജി വെയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരമെന്ന് ലാലു പ്രസാദ് യാദവ്.കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറാനുള്ള രാഹുലിന്റെ തീരുമാനം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു മാത്രമല്ല, സംഘപരിവാറിനെതിരെ പോരാടുന്ന എല്ലാവർക്കും പ്രതികൂലമായാണ് ബാധിക്കുക .

അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു ദേശീയമാധ്യമത്തിനു നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

  • HASH TAGS
  • #rahulgandhi