നാളെ രാവിലെ ഒന്‍പത് മണിക്ക് ജനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

സ്വന്തം ലേഖകന്‍

Apr 02, 2020 Thu 08:10 PM

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നില നില്‍ക്കുന്ന സാഹചര്യത്തില്‍ നാളെ രാവിലെ ഒന്‍പത് മണിക്ക് ജനങ്ങള്‍ക്കായി വീഡിയോ സന്ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് രാജ്യത്തെ ബാധിച്ചതിനു ശേഷം രണ്ട് തവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ആദ്യ തവണ അദ്ദേഹം ജനകീയ കര്‍ഫ്യൂ ആഹ്വാനം നടത്തി. രണ്ടാം തവണ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. 

  

അതേസമയം ഇന്ന് പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും വിഡിയോ കോണ്‍ഫറന്‍സില്‍ ഏര്‍പ്പെട്ടു. കൊറോണയ്‌ക്കെതിരെയുള്ള ദീര്‍ഘകാല പോരാട്ടത്തിന് സംസ്ഥാനങ്ങള്‍ തയാറെടുക്കണമെന്ന് പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. ആവശ്യമായ സഹായം കേന്ദ്രം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കി.
  • HASH TAGS