മുബൈയില്‍ 146 മേഖലകള്‍ അലര്‍ട്ട് സോണില്‍

സ്വന്തം ലേഖകന്‍

Apr 02, 2020 Thu 04:00 PM

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 146 മേഖലകള്‍ അലര്‍ട്ട്   സോണായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈ ധാരാവിയില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അതീവ ജാഗ്രതയോടെ ഈ തീരുമാനം. ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത ബാലിക നഗറിലെ 56 കാരനാണ് വൈറസ് ബാധ മൂലം മരിച്ചത്.


ആറ് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 12 ലക്ഷം ആളുകളാണ് താമസിക്കുന്നത്. ചേരിയിലെ നാലു വയസ് പ്രായമായ കുട്ടിക്കും, 52 കാരനായ ശുചീകരണ തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ കോര്‍പ്പറേഷന്‍. ചേരിയിലെ കെട്ടിടങ്ങള്‍ അണുവിമുക്തമാക്കുന്ന നടപടി ആരോഗ്യവകുപ്പ് ആരംഭച്ചു. ആളുകള്‍ തിങ്ങിനിറഞ്ഞ താമസിക്കുന്ന ഇടമായത്തിനാല്‍ തന്നെ സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ് ആരോഗ്യ മന്ത്രാലയം 
  • HASH TAGS
  • #mumbai
  • #Covid19