രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Apr 02, 2020 Thu 09:05 AM

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിൽ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊറോണ  സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഏഴുപേര്‍ക്കാണ് കാസര്‍ഗോഡ് കൊറോണ സ്ഥിരീകരിച്ചത്.ദു​ബാ​യി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ് ഇ​വ​ര്‍. വിദേശത്തു നിന്ന് എത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. പ്രതിരോധശേഷി കൂടതല്‍ ഉണ്ടായതു കൊണ്ടാവാം ലക്ഷണങ്ങള്‍ കാണിക്കാതിരുന്നതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. സം​സ്ഥാ​ന​ത്ത് 265 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 237 പേ​രും ചി​കി​ത്സ​യി​ലാ​ണ്. 1,46,130 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 622 പേ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

 

  • HASH TAGS
  • #kasargod
  • #Covid19