കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകന്‍

Apr 01, 2020 Wed 10:16 PM

കാസര്‍ക്കോട് മംഗലാപുരം അതിര്‍ത്തി തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഹൈക്കോടതി. അതിര്‍ത്തികള്‍ കേന്ദ്രസര്‍ക്കാറിന്റെ അധീനതയിലാണെന്നും ഇത് അടയ്ക്കുന്നത്  മൗലീകവകാശ ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു.  ദേശീയ പാതയടക്കാന്‍ കര്‍ണാടകയ്ക്ക് അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു.


എന്നാല്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കര്‍ണാടക. പക്ഷേ അതിര്‍ത്തി കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലായിരിക്കെ കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ബാധ്യസ്ഥരായിരിക്കും. സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടും.


അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍ക്കോടിലെ ജനങ്ങള്‍ ആശ്രയിക്കുന്ന മംഗലാപുരത്തെ ആശുപത്രിയിലേക്ക് പോകാന്‍ വരെ സാധിക്കില്ല. പക്ഷേ വിധി നടപ്പാകുന്നതോടെ കാസര്‍ക്കോട്ടുക്കാര്‍ക്ക് ഏറെ ആശ്വാസമാകും


   • HASH TAGS
  • #kasargod
  • #Covid19
  • #karanataka