സംസ്ഥാനത്ത് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വലേ

Apr 01, 2020 Wed 06:20 PM

കേരളത്തിൽ ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ കാസർകോട് 12 പേരും എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം തൃശ്ശൂർ മലപ്പുറം കണ്ണൂർ ജില്ലകളിൽ രണ്ട് പേർ വീതവും പാലക്കാട് ഒരാളുമാണുള്ളത്.


സംസ്ഥാനത്ത് 265 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരുലക്ഷത്തി അറുപത്തിനാലായിരത്തി നൂറ്റിമുപ്പത് പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്.

  • HASH TAGS
  • #Covid19