ജോര്‍ദാനിലെ കര്‍ഫ്യു : നടന്‍ പൃഥ്വിരാജും സംഘവും കുടുങ്ങി

സ്വന്തം ലേഖകന്‍

Apr 01, 2020 Wed 11:21 AM

 ജോര്‍ദാനിലെ കര്‍ഫ്യു പ്രഖ്യാപനത്തെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി. സംവിധായകന്‍ ബ്ലെസിയുടെ ആട് ജീവിതം സിനിമ ഷൂട്ടിങുമായി നടന്‍ പൃഥിരാജടങ്ങുന്ന ഷൂട്ടിംങ് സംഘം ജോര്‍ദാനിലായിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവര്‍. ജോര്‍ദാനില്‍ നിന്ന് ഉടന്‍ മടങ്ങണമെന്നാണ് സിനിമാ സംഘത്തോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.  നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം


58 പേരാണ് ജോര്‍ദാനില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ കാരണം കുടുങ്ങിയത്. അടിയന്തര സഹയാം അഭ്യര്‍ത്ഥിച്ച്   ബ്ലെസി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചു. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാലും വിമാന സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കല്‍ സാധ്യമല്ലെങ്കില്‍ ജോര്‍ദാനിലെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം.സംഭവത്തില്‍ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു.


ജോര്‍ദാനില്‍ ഇതുവരെ 274 പേര്‍ക്ക് കൊവിഡ് 19 ബാധിക്കുകയും അഞ്ചുപേര്‍ മരിക്കുകയും ചെയ്തെന്നാണ് റിപ്