എക്‌സൈസ് പാസും, ഡോക്ടറുടെ കുറിപ്പടിയും ഉണ്ടെങ്കിൽ മദ്യം വീട്ടിലെത്തും

സ്വലേ

Apr 01, 2020 Wed 11:20 AM

എക്‌സൈസ് പാസും, ഡോക്ടറുടെ കുറിപ്പടിയും  ഉള്ളവർക്ക് മദ്യം വീട്ടിലെത്തും.എക്സൈസിന്റെ പാസുമായി എത്തുന്നവർക്ക് ബെവ്കോയുടെ എസ് എൽ 9 ലൈസൻസുള്ള ഗോഡൗണിൽ നിന്നും മദ്യം ലഭിക്കും. ബെവ്കോ വഴിയെത്തുന്ന മദ്യത്തിന് 100 രൂപയാണ് സർവീസ് ചാർജായി ഈടാക്കുന്നത്.


 

ലോക്ക് ഡൗൺ കാലയളവിൽ മാത്രമായിരിക്കും ഈ സംവിധാനം ഉണ്ടാവുക. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ കോളജുകൾ, താലൂക്ക് ആശുപത്രികൾ തുടങ്ങി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രമേ എക്‌സൈസ് പാസ് നൽകുകയുള്ളു.

  • HASH TAGS
  • #എക്‌സൈസ്