മോദിയുടെ വ്യക്തിപ്രഭാവത്തെ പുകഴ്ത്തി നടൻ രജനീകാന്ത്

സ്വ ലേ

May 28, 2019 Tue 10:20 PM

 ചെന്നൈ:  നരേന്ദ്ര മോദിയെ  പുകഴ്ത്തി സിനിമാ താരം രജനീകാന്ത്. മുന്‍ പ്രധാനമന്ത്രിമാരായ  രാജീവ് ഗാന്ധിക്കും ഇന്ദിരാ ഗാന്ധിക്കും ശേഷം ഇത്രയേറെ വ്യക്തിപ്രഭാവമുള്ള നേതാവിനെ കണ്ടത് മോദിയിലാണെന്ന് രജനീകാന്ത് പറഞ്ഞു . നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍  രജനീകാന്ത് പങ്കെടുക്കും. രജനീകാന്ത് ബിജെപിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രജനികാന്ത് മോദിയെ പുകഴ്ത്തി രംഗത്തെത്തിയത് .ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം മോഡി പ്രഭാവം കൊണ്ടാണെന്നു അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.


മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്   ഇതിനോടകം തന്നെ വലിയ ചർച്ച വിഷയമായിരുന്നു. മെയ്  30ന്  വ്യാഴാഴ്ച രാത്രി ഏഴുമണിയ്ക് നരേന്ദ്രമോദി  പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ  ചെയ്ത് അധികാരമേൽക്കും 

  • HASH TAGS
  • #rajanikanth
  • #modi