കൊറോണ ടെസ്റ്റിന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം

സ്വന്തം ലേഖകന്‍

Mar 31, 2020 Tue 12:17 PM

മുംബൈ: കൊറോണ  ടെസ്റ്റിന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറിയായ തൈറോക്കെയറുമായി ചേര്‍ന്നാണ് പ്രാക്ടോ സേവനം ലഭ്യമാക്കുന്നത്. പ്രാക്ടോയുടെ വെബ്സൈറ്റ് വഴിയാണ് കൊറോണ ടെസ്റ്റ് ബുക്കിംഗ് സേവനം ലഭിക്കുക. ഇന്നലെ മുതലാണ് മുംബൈയില്‍ സേവനം ലഭ്യമായി തുടങ്ങിയത്. 


കോവിഡ് 19 ടെസ്റ്റിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ ടെസ്റ്റിനായി എത്തുമ്ബോള്‍ ഡോക്ടറുടെ കുറിപ്പടി, ഫിസിഷ്യന്‍ ഒപ്പുവച്ച ടെസ്റ്റ് റിക്വിസിഷന്‍ ഫോം, ഒരു ഫോട്ടോ ഐഡി കാര്‍ഡ് എന്നിവയും ഒപ്പം കരുതണം. 4,500 രൂപയാണ് കോവിഡ് 19 ടെസ്റ്റിന്. 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റിന്റെ ഫലം രോഗിക്ക് പ്രാക്ടോയുടെ വെബ്സൈറ്റില്‍ അറിയാന്‍ സാധിക്കും.

  • HASH TAGS
  • #കൊറോണ
  • #Covid19