സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം

സ്വലേ

Mar 31, 2020 Tue 11:11 AM

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊറോണ മരണം.  തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ് (68) ആണ് മരിച്ചത്. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടുകൂടിയാണ് ഇദ്ദേഹം മരണപ്പെട്ടത്.ഇദ്ദേഹത്തിന് എവിടെ നിന്നാണ്  രോഗം ലഭിച്ചത്  എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. വിദേശയാത്ര ചെയ്തിട്ടില്ല,ഇയാൾ  രോഗബാധിതരുമായി ഇടപഴകിയിട്ടില്ല. രോഗലക്ഷണം കണ്ടത് മാര്‍ച്ച് 13നാണ്. ആദ്യഫലം നെഗറ്റീവായിരുന്നു.  രോഗം സ്ഥിരീകരിച്ചത് ഞായറാഴ്ചയാണ്. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ്  രോഗം വന്നതെന്നാണ് കരുതുന്നത്.

  • HASH TAGS
  • #Covid19