സൗജന്യ റേഷന്‍ ബുധനാഴ്ച മുതൽ

സ്വന്തം ലേഖകന്‍

Mar 30, 2020 Mon 11:59 AM

സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ മറ്റന്നാള്‍ തൊട്ട് വിതരണം തുടങ്ങും. അന്ത്യോദയ,മുന്‍ഗണന വിഭാഗക്കാര്‍ റേഷന്‍ വാങ്ങാന്‍ ഉച്ചയ്ക്ക് മുന്‍പ് എത്തണമെന്നും മുന്‍ഗണനേതര വിഭാഗക്കാര്‍ ഉച്ചയ്ക്ക് ശേഷമെത്തണമെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. 


എന്നാല്‍ മറ്റുധാന്യങ്ങള്‍ക്കൊപ്പം പഞ്ചസാര എത്തിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കൊറോണ വൈറസ് ബാധമൂലം രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്.


  • HASH TAGS
  • #kerala
  • #Covid
  • #freeration