യുഎഇയില്‍ 102 പേര്‍ക്ക് കൂടി കെറോണ സ്ഥിരീകരിച്ചു. ഇതില്‍ 30 ഇന്ത്യക്കാരും

സ്വന്തം ലേഖകന്‍

Mar 30, 2020 Mon 11:12 AM

ദുബായ് ; യുഎഇയില്‍ 102 പേര്‍ക്ക് കൂടി പുതുതായി കെറോണ സ്ഥിരീകരിച്ചു.  ഇൗ രോഗബാധിതരില്‍ 30 പേര്‍ ഇന്ത്യക്കാരാണ്. യുഎഇയില്‍ കൊറോണ ബാധിതനായ ഒരാള്‍ ഇന്നലെ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് 570 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.  വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ 3 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.


പുതുതായി അസുഖം മാറിയ 3 പേരടക്കം 58 പേര്‍ കൊറോണ വൈറസ് ബാധയില്‍ നിന്നും സുഖം പ്രാപിച്ചു. ഇന്നലെ രാത്രിയോടെയാണ് ആരോഗ്യമന്ത്രാലയം പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. ഇന്നലെ സുഖം പ്രാപിച്ച മൂന്നുപേരില്‍ ഒരു ഫിലിപൈന്‍ രാജ്യക്കാരനും രണ്ട് ഇന്ത്യക്കാരനുമുണ്ട്.


  • HASH TAGS