ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടുമെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര സർക്കാർ

സ്വലേ

Mar 30, 2020 Mon 10:36 AM

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുമെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര സർക്കാർ.ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.  


ലോക്ക് ഡൗൺ നീട്ടുമെന്ന തരത്തിൽ സമൂഹ  മാധ്യമങ്ങളിൽ  വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രംഗത്തെത്തിയത്. നിലവിൽ 21 ദിവസമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 14ന് ലോക്ക് ഡൗൺ അവസാനിക്കും. അതിന് ശേഷവും ലോക്ക് ഡൗൺ തുടരുന്ന കാര്യം സർക്കാർ ആലോചിച്ചിട്ടില്ലെന്നാണ് ആഭ്യന്തര സെക്രട്ടറി പറഞ്ഞത്.

  • HASH TAGS
  • #Covid19
  • #ലോക്ക് ഡൗൺ