വടകര കമ്മ്യൂണിറ്റി കിച്ചണ്‍ കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍

സ്വന്തം ലേഖകന്‍

Mar 28, 2020 Sat 09:26 PM

വടകര നഗരസഭയുടെ കീഴിലെ കമ്മ്യൂണറ്റി കിച്ചണ്‍ കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍. ക്യാമ്പില്‍ കഴിയുന്നവര്‍ക്കും റാപ്പിഡ് റസ്‌പോണ്‌സ് ടീം ശുപാര്‍ശ ചെയ്യുന്നവര്‍ക്കും ഭക്ഷണം സൗജന്യമായും,  വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍  ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു നേരം 20 രൂപയ്ക്കും ഭക്ഷണം ലഭ്യമാകും. വീട്ടില്‍ എത്തിച്ചു നല്‍കുന്നതിന് 5 രൂപ അധികവും ഈടാക്കുന്നതാണ്.


ഉച്ചയ്ക്കും രാത്രിയും ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓഡിറ്റോറിയം വേണ്ടവിധത്തില്‍ ഉപയോഗിക്കാമെന്നും എല്ലാ വിധ സഹകരണവുമുണ്ടാകുമെന്നും കൃഷ്ണകൃപ ഓഡിറ്റോറിയം മാനേജിംഗ് പാര്‍ട്ട്ണര്‍ എ.പി.രൂപരാജ് അറിയിച്ചു. കിച്ചനിലേക്ക് ആവശ്യമായ ഇല പേപ്പര്‍ ഭക്ഷ്യവസ്തുക്കള്‍ എന്നിവ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  കോഡിനേറ്ററെ (9387588213) ബന്ധപ്പെടാവുന്നതാണ്. 


  • HASH TAGS