കേരളാ മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ കേന്ദ്രമായി വിട്ടുനല്‍കി : മറ്റു സഹായങ്ങള്‍ക്കും തയ്യാറെന്ന് കോളേജ് മാനേജ്‌മെന്റ്

സ്വന്തം ലേഖകന്‍

Mar 28, 2020 Sat 08:27 PM

കോവിഡ് വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയ്ക്ക് വേണ്ടി കേരളാ മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ കേന്ദ്രമായി വിട്ടുനല്‍കി. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ 190 പേര്‍ കേരള മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.


രോഗികളെ പരിചരിക്കാന്‍ 600 ഓളം ബെഡുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. പാലക്കാട് ജില്ലയില്‍ നിരീക്ഷണത്തിലുള്ള എല്ലാ ആളുകള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്ന ഐസലേഷന്‍ സെന്ററാണിത്. ഇവിടേക്ക് മറ്റ് എന്ത് ആവശ്യങ്ങളുണ്ടെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് കേരള മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇവിടേയ്ക്ക് ആവശ്യമായ ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

  • HASH TAGS